കളത്തിപ്പടി ആനത്താനത്ത് വീട് കയറി ആക്രമണത്തിൽ രണ്ടു കൂട്ടർക്കും എതിരെ കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് എടുത്തു; പിറകെ സംഭവത്തിൽ വിശദീകരണവുമായി ഇസാഫ്

കോട്ടയം: കളത്തിപ്പടി ആനത്താനത്ത് വീട് കയറി ആക്രമണത്തിൽ രണ്ടു കൂട്ടർക്കും എതിരെ കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് എടുത്തു.ഇതിനു പുറകെ സംഭവത്തിൽ വിശദീകരണവുമായി ഇസാഫ് എത്തി.അക്രമി സംഘത്തിലെ ഒരാൾക്ക് കുത്തേറ്റു. ഓട്ടോറിക്ഷക്കായി എടുത്ത വാഹന വായ്പ കുടിശികയായതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികൾ എന്ന് പറഞ്ഞ് എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

Advertisements

വാഹനം പിടിക്കാനായി വിജയപുരം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കോടൻചെരുവിൽ കെ.എസ് ജോസഫ് ( 62 ) രജ്ഞിത്ത് (38), അജിത്ത് (36) എന്നിവരുടെ വീട്ടിലാണ് എത്തിയത്. തുടർന്ന് കയ്യാങ്കളിക്കിടെ അക്രമിസംഘം കത്തി വീശിയപ്പോൾ രഞ്ജിത്തിന്റെ ചൂണ്ടുവിരൽ അഗ്രം മുറിഞ്ഞു വിട്ടുപോയി. ഇതിനൊപ്പമാണ് അടുത്തു നിന്ന അക്രമി സംഘത്തിലൊരാൾക്കും വയറിൽ ആഴത്തിൽ കത്തി കൊണ്ട് മുറിവേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആന്തരീകാവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ട്. വീട്ടുകാരെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വീട്ടിലെ ജനൽചില്ലുകൾ, ടിവി, ഗൃഹോപകരണങ്ങൾ തകർന്നിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു. ഓട്ടോറിക്ഷയുടെ തിരിച്ചടവ് ഒരു തവണ മുടങ്ങിയതിനായിരുന്നു ആക്രമണമെന്നും ഇവർ പറയുന്നു.കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പറയുന്നത്

‘വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് മണര്‍ക്കാട് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബങ്കിനെത്തിരെ പുറത്തുവരുന്ന വാർത്ത തികച്ചും തെറ്റ് ധരണാജനകമാണ്. ബാങ്ക് ജീവനക്കാര്‍ക്കെതിരെ ഉണ്ടായ മാരകമായ ആക്രണം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണ്.

ഉപഭോക്താവ് ബാങ്ക് ജീവനക്കാരേയും കലക്ഷന്‍ ഏജന്റിനേയും വാഹനമിടിച്ചും സംഘം ചേർന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിക്കുകയും അതിൽ ഒരാളുടെ നില വളരെ ഗുരുതരമായി തുടരുകയാണ്.

വായ്പാ കുടിശ്ശിക സ്വീകരിക്കാന്‍ പോയ ജീവനക്കാര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് നടത്തി വരുന്ന അന്വേഷണത്തിന് ബാങ്ക് പൂര്‍ണ പിന്തുണ നല്‍കും.’

Hot Topics

Related Articles