കല്ലറയെ നെല്ലറയാക്കി മാറ്റിയ ജോസഫ് ജിഫ്രി സംസ്ഥാനത്തെ മികച്ച കൃഷിഓഫീസർ 

കടുത്തുരുത്തി : കോട്ടയം ജില്ലയിലെ കല്ലറയെ നെല്ലറയാക്കി മാറ്റിയ കൃഷി ഓഫീസർ ജോസഫ് ജിഫ്രി സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ കല്ലറ ഗ്രാമവാസികളും കടുത്തുരുത്തി ഗ്രാമവാസികളും ഒരുപോലെ സന്തോഷത്തിലാണ്.സമീപനാളിൽ കടുത്തുരുത്തി കൃഷിഭവന്റെ ചുമതലയും ജോസഫ് ജഫ്റി വഹിച്ചിരുന്നു. താൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് കർഷകരുമായി ഇത്രയധികം ബന്ധപ്പെട്ടിട്ടുള്ള  അടുത്ത് ചേർന്ന് നിന്നിട്ടുള്ള മറ്റൊരു കൃഷി ഓഫീസർ ഇല്ലെന്നാണ് ജോസഫ് ജെഫ്രിയുടെ ജീവിതം തെളിയിക്കുന്നത്.

Advertisements

അവാർഡുകൾക്ക് പിന്നാലെ പോകാതെ കർമ്മമണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന ജോസഫ് ജഫ്രീയെ തേടി അവാർഡ് എത്തുമ്പോഴും അദ്ദേഹം പാടശേഖരത്തിൽ ആയിരുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഒരു മാസം മുൻപാണ് അദ്ദേഹം  തണ്ണീർ മുക്കത്തെ കൃഷി ഓഫീസിൽ കൃഷി ഓഫീസർ ആയി ചുമതലയേറ്റത്.കല്ലറ പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് തരിശായി കിടന്ന  പാടശേഖരങ്ങളിൽ കൃഷി ഇറക്കുവാനും കൃഷിനാശത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാനും ശേഖരങ്ങളിൽ ബണ്ട് റോഡുകൾ നിർമ്മിക്കുവാനും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോട്ടോർ പുരകൾ സ്ഥാപിക്കുവാനും അദ്ദേഹം മുൻകൈയെടുത്തിരുന്നു. ഏറ്റവും ഒടുവിൽ കർഷകരുടെ അധ്വാനത്തിന്റെ ഫലം അവർക്ക് ലഭിക്കുന്നതിനായി കല്ലറ കേന്ദ്രീകരിച്ച് മിനി അരി മില്ല് സ്ഥാപിക്കുന്നതിനുംഅതുവഴി കർഷകർക്ക് കൂടുതൽ നേട്ടം ഉണ്ടാകുന്നതിനും ജോസഫ് ജെഫ്രി വലിയ ശ്രമങ്ങൾ തന്നെയാണ് നടത്തിയത്. കാർഷിക മേഖലയിൽ വലിയൊരു അത്ഭുതമായി മാറുന്ന ജോസഫ് ജെഫ്രി കേരളത്തിന്റെ ഭാവി പ്രതീക്ഷയാണന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ ഒരേ സ്വരത്തിൽ പറയും. തിരുവനന്തപുരം സ്വദേശിയായ ജോസഫ് ജെഫ്രി അവിവാഹിതനാണ്. കർഷകരും കാർഷിക മേഖലയുമാണ്അദ്ദേഹത്തിന്റെ ജീവിതം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.