കൊച്ചി: ‘തുമ്ബിയെ കൊണ്ട് കല്ല് എടുപ്പിക്കുക’ എന്ന ചൊല്ല് കേട്ടിട്ടില്ലേ. ഒരുകാലത്ത് കുട്ടികളുടെ ക്രൂര വിനോദമായിരുന്നു ഇത്. തുമ്ബികൾ അത്ര കരുത്തന്മാർ ഒന്നുമല്ല, പക്ഷേ തുമ്ബികളിൽ കരുത്തന്മാർ ഉണ്ട്. തുമ്ബികളിൽ ശക്തരായ തുമ്ബികളുടെ വിഭാഗമാണ് കല്ലൻ തുമ്ബികൾ (അനിസോപ്റ്ററ – Anisoptera – Dragonflies). ഇരിക്കുമ്‌ബോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ ശരീരവുമാണ് ഇവയുടെ പ്രത്യേകത. ആഗോളമായി 3000-ൽപ്പരം വ്യത്യസ്ത ഇനങ്ങൾ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 67 ഇനം കല്ലൻ തുമ്ബികളാണുള്ളത്.
കല്ലൻ തുമ്ബികൾ കൊതുകുകളെ കഴിക്കും എന്ന് എത്രപേർക്ക് അറിയാം..കൊതുകുകളെ ഭക്ഷിക്കുന്ന പ്രാണികളിൽ ഏറ്റവും മുന്നിൽ ഡ്രാഗൺ ഫ്‌ലൈ അഥവാ കല്ലൻ തുമ്ബിയാണെന്ന് ഗവേഷകർ പറയുന്നു. അവയ്ക്ക് പ്രതിദിനം 100 കൊതുകുകളെ തിന്നാൻ കഴിയും എന്നാണ് പുതിയ പഠനങ്ങളിൽ തെളിഞ്ഞത്. മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കുൻഗുനിയ തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ വാഹകരാണ് കൊതുകുകൾ. അവയെ തുരത്താൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിനു പകരം കല്ലൻ തുമ്ബികളെ വീടിന്റെ പരിസരങ്ങളിലേക്ക് ആകർഷിക്കുകയാണ് നല്ലത്. എങ്ങനെ തുമ്ബികളെ ആകർഷിക്കാം..?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങളുടെ വീട്ടുമുറ്റത്തേക്കോ പൂന്തോട്ടത്തിലേക്കോ ഡ്രാഗൺഫ്‌ലൈകളെ എങ്ങനെ ആകർഷിക്കാനാകും! ഡ്രാഗൺഫ്‌ലൈസ് ജല പ്രാണികളാണ്. അവ വെള്ളത്തിൽ മുട്ടയിടുകയും ലാർവകൾ വെള്ളത്തിൽ വളരുകയും ചെയ്യുന്നു. അതിനാൽ തന്നെ കുളത്തിന് സമീപത്തേക്ക് കല്ലൻ തുമ്ബികളെ ആകർഷിക്കാൻ കഴിയും. കുളത്തിന് സമീപം പൂച്ചെടികൾ നട്ടുവളർത്തുക. തുമ്ബികൾക്ക് ഇരിക്കാനുള്ള കല്ലുകൾ കുളത്തിന് കരയിൽ നിരത്തുക. കുളത്തിൽ മീൻ വളർത്തരുത്. അവ ലാർവകളെ ഭക്ഷിക്കും. കുളത്തിൽ കൊതുക് വളരെകില്ല എന്ന് മാത്രമല്ല, സമീപപ്രദേശങ്ങളിലെ കൊതുകുകളെ കല്ലൻ തുമ്ബികൾ ഭക്ഷണവും ആക്കും.