മൂഴിക്കുളത്ത് നാലു വയസുകാരി നേരിട്ടത് ക്രൂരമായ പീഡനം; ശരീരത്തിൽ മുറിവുകൾ; പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി; കൊലപാതകത്തിന് ഒരു ദിവസം മുൻപും പീഡിപ്പിക്കപ്പെട്ടു; 

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. 

Advertisements

പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുൻപ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നത്. പോസ്റ്റ്‌‍മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. 

പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

19-05-2025 : അങ്കണവാടിയിൽ അമ്മയ്ക്കൊപ്പം മാതൃ ഗൃഹത്തിലേക്ക് പുറപ്പെട്ട കുഞ്ഞിനെ കാണാനില്ലെന്ന് പരാതി.

19-05-2025 : ബസിൽ വച്ച് കുഞ്ഞിനെ കാണാതായെന്ന് അമ്മ

19-05-2025 : പൊലീസ് അന്വേഷണം തുടങ്ങി, അമ്മയുടെ മൊഴിയെടുത്തു

19-05-2025 : മൊഴിയിൽ വൈരുദ്ധ്യം, വിശദമായി ചോദ്യം ചെയ്ത് പൊലീസ്

19-05-2025 : കുഞ്ഞിനെ മൂഴിക്കുളം പാലത്തിൽ നിന്ന് പുഴയിലെറിഞ്ഞെന്ന് അമ്മ

19-05-2025 : പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടങ്ങി

20-05-2025 : 12.30 AM ഓടെ സ്കൂബ ടീം അംഗങ്ങളും തെരച്ചിലിൽ പങ്കുചേർന്നു

20-05-2025 : 2.20 AM 36 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തി

20-05-2025 : ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി

20-05-2025 : കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം

20-05-2025 : അമ്മയ്ക്കെതിരെ കേസെടുത്തു

20-05-2025 : അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

20-05-2025 : മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

20-05-2025 : വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു

21-05-2025 :  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്ന കണ്ടെത്തൽ

21-05-2025 : കേസെടുത്ത് പൊലീസ്, പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി.

21-05-2025 : അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

Hot Topics

Related Articles