കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതിക്ക് 27 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ രാജേഷ് രാജുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇത് കൂടാതെ ഇയാള്‍ ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണം.
Advertisements
2015 ലാണ് കേസിനാസ്പദമായ സംഭവം. ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിലെ രണ്ടാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതിക്ക് 15 വര്‍ഷം കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.