കോട്ടയം: കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ സ്റ്റേഷനിൽ ഇൻസ്പെക്ടർ എസ്എച്ച്ഒ പൊലീസ് ഉദ്യോഗസ്ഥന്റെ ബെൽറ്റിൽ കുത്തിപ്പിടിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി റേഞ്ച് ഐജി. ഇതിനിടെ സംഭവം വിവാദമാകുകയും മാധ്യമങ്ങളിൽ വാർത്ത വരികയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിന്റോ പി.കുര്യൻ അവധിയിൽ പ്രവേശിച്ചു. ഇതിനിടെ സംഭവത്തിൽ സ്റ്റേഷനിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതം പരിശോധിച്ച കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഇന്നലെയാണ് കോട്ടയം കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിവാദ സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിന്റോ പി.കുര്യനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ഡിവൈഎസ്പിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയത്. വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിൽ സിഐയ്ക്കു വീഴ്ച സംഭവച്ചതായി കണ്ടെത്തിയതായി സൂചനയുണ്ട്. സംഭവം വിവാദമായ സാഹചര്യത്തിലാണ് സിഐ അവധിയിൽ പ്രവേശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ വിവിധ വിഷയങ്ങളിൽ സിഐയ്ക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ കേസ് ഒത്തു തീർപ്പാക്കുന്നതിനി ഇടപെട്ട സിഐക്കെതിരെ പരാതി ഉയരുകയും തുടർന്നു ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.