കാണക്കാരി ജി വി എച്ച് എസ് എസിൽ ക്ലാസ് മുറിയോട് ചേർന്ന് ശുചിമുറി നിർമ്മിച്ചു : ശുചിമുറി നിർമ്മിച്ചിരിക്കുന്നത് പത്താം ക്ലാസിന് സമീപം : കുട്ടികൾ ദുരിതത്തിൽ

കോട്ടയം : കാണക്കാരി ജി വി എച്ച് എസ് എസിൽ ക്ലാസ് മുറിയോട് ചേർന്ന് ശുചിമുറി നിർമ്മിച്ചതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രണ്ട് ക്ലാസ് മുറികൾക്ക് ഇടയിലാണ് ശുചിമുറി നിർമ്മിച്ചിരിക്കുന്നത്. പത്താം ക്ലാസ് മുറിയോട് ചേർന്ന് വി എച്ച് എസ് സി വിദ്യാർത്ഥികളുടെ ശുചിമുറിയാണ് നിർമ്മിച്ചിരിക്കുന്നത്. പത്ത് എ , ക്ലാസ് മുറിയുടെ സമീപത്തായാണ് ശുചിമുറി നിർമ്മിച്ചിരിക്കുന്നത്. ശുചിമുറിയുടെ ഭാഗത്ത് നിന്നുള്ള പശയുടെ ദുർഗന്ധം മൂലം ഇതിനോടകം തന്നെ കുട്ടികൾക്ക് അസ്വസ്ഥത നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശുചിമുറി പ്രവർത്തിച്ച് തുടങ്ങുമ്പോൾ വലിയ ബുദ്ധിമുട്ടാകും നേരിടേണ്ടി വരിക എന്നാണ് കുട്ടികൾ പരാതിപ്പെടുന്നത്. വിഷയത്തിൽ പരാതിയുമായി മാതാപിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച കുട്ടികൾ അടക്കമുള്ളവർ ഈ ക്ലാസ് മുറികളിൽ പഠിക്കുന്നുണ്ട്. ഇവരുടെപോലും ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെയാണ് ക്ലാസ് മുറികൾക്കിടെ ശുചിമുറി സ്ഥാപിച്ചിരിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Advertisements

Hot Topics

Related Articles