കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരം : കോഴിക്കോട് സ്വദേശിനി മൂന്നാം ക്ലാസുകാരി ദേവിക ദീപക്കിന്

കോട്ടയം: കേരളത്തിലെ കണ്ടൽ ചെടികളുടെ അമ്മ കണ്ടലമ്മച്ചി എന്ന പേരിൽ അറിയപ്പെടുന്ന മറിയാമ്മ കുര്യന്റെ പേരിൽ ഏർപ്പെടുത്തിയ കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരത്തിന് കോഴിക്കോട് വേങ്ങേരിയിലെ ദേവിക ദീപക് എന്ന മൂന്നാം ക്ലാസുകാരി അർഹ ആയി. ലിറ്റിൽ കിംങ്ങ് ആഗ്ലോ ഇന്ത്യൻ സ്കൂൾ മലാപ്പറമ്പിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക. പൊതു ഇടങ്ങളിൽ ഇതിനോടകം 700 വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു പോരുന്നു. ഈ വർഷം തന്നെ ആയിരം വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നവളായി മാറണമെന്ന ആഗ്രഹത്തോടെ ഒഴിവ് ദിനങ്ങളിൽ അച്ഛനും അമ്മയ്ക്കും ഒപ്പം വെള്ളവും വളവും കുഴികുത്താനുള്ള ഉപകരണങ്ങളും വൃക്ഷത്തൈകളും ട്രീ ഗാർഡും കരുതിയുള്ള യാത്ര മറ്റുള്ള കുട്ടികളിൽ നിന്നും ദേവികയെ വ്യത്യസ്തമാക്കുന്നു.പൊതു ഇടങ്ങളിൽ ഭൂമിക്ക് തണലായി മരത്തൈകൾ നട്ടു വളർത്തുന്ന ദേവികയെ ഈ അവാർഡിന് തിരഞ്ഞെടുക്കുകയായിരുന്നു. കണ്ടലമ്മച്ചിയുടെ ഓർമ്മ ദിനമായ ഒക്ടോബർ 18-ന് കോഴിക്കോട് മലാപ്പറമ്പിലെ ലിറ്റിൽ കിങ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരം നൽകുന്നു ഒക്ടോബർ 18 കണ്ടലമ്മച്ചിയുടെ പതിനഞ്ചാമത് ചരമദിനമാണ്, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബിന്ദു സംസ്ഥാന പ്രസിഡന്റ് ടി എൻ പ്രതാപൻ കോർഡിനേറ്റർ ഗോപകുമാർ കങ്ങഴ , കണ്ടലമ്മച്ചിയുടെ മകൻ ജോബി കുര്യൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisements

Hot Topics

Related Articles