കാഞ്ഞങ്ങാട്ട് പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിനിടിച്ച് മരിച്ച കോട്ടയം പനച്ചിക്കാട് , നീലംപേരൂർ സ്വദേശി കളുടെ മൃതദേഹം കോട്ടയത്ത് എത്തിച്ചു ; മുതദേഹം രാത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തി

കോട്ടയം: കാസർകോഡ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു മരിച്ച മൂന്നു സ്ത്രീകളുടെയും മൃതദേഹം കോട്ടയത്ത് എത്തിച്ചു.  ഇന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടു കൂടി എത്തിച്ച മൃതദേഹം കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ട്രെയിനിടിച്ച് മൂന്നു പേരും മരിച്ചത്. 

Advertisements

പോലീസ് നടപടികളെല്ലാം പൂർത്തിയാക്കി രാത്രിയിൽ തന്നെ മൂന്നു മൃതദേഹങ്ങളും കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. ഞായറാഴ്ച വെളുപ്പിന് നാലു മണിക്ക് മൂന്ന് ആമ്പുലൻസുകളിലായി കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട് വൈകുന്നേരം മൂന്നരയോടു കൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു .ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേർ മൃതദേഹം കൊണ്ടുവന്ന ആശുപത്രി പരിസരത്ത് എത്തിയിരുന്നു . അപകടത്തിൽ മരിച്ച ഏയ്‌ഞ്ചലാ ഏബ്രഹാമിന്റെ ഭർത്താവ് ,യുക്കെ യിൽ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസ് നാലു മണിയോടുകൂടി കളത്തിപ്പടിയിലെ ആശുപത്രിയിൽ എത്തി . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഴുവൻ സമയവും ആശുപത്രിയിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles