കാസർകോട് : കാഞ്ഞങ്ങാട് ട്രെയിൻ തട്ടി ചിങ്ങവനം സ്വദേശികളായ മൂന്നു സ്ത്രീകൾക്ക് ദാരുണാന്ത്യം. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടി കോട്ടയം ചിങ്ങവനം സ്വദേശികളായ മൂന്നു സ്ത്രീകൾ മരിച്ചത്. ചിങ്ങവനം പാലക്കുടി ഉപ്പായി (റിട്ട. കെ.എസ്.ആര്‍.ടി.സി) യുടെ ഭാര്യ ചിന്നമ്മ (73), നീലംപേരൂര്‍ പരപ്പൂത്തറ പി.എ. തോമസിന്റെ ഭാര്യ ആലീസ് (61), ചിങ്ങവനം കുഴിമറ്റം മങ്ങാട്ടയം റോബര്‍ട്ട് കുര്യാക്കോസിന്റെ ഭാര്യ ആന്‍ജലീന ഏബ്രഹാം (30) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു വന്ന ട്രെയിൻ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചിങ്ങവനം പരുത്തുംപാറ മങ്ങാട്ട് റോബർട്ട് കുര്യാക്കോസിന്‍റെ ഭാര്യയാണ് എയ്ഞ്ചൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോബർട്ട് കുര്യാക്കോസിന്‍റെ മാതാപിതാക്കളായ ജെയിംസും ജെസിയും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
റോബർട്ട് യു.കെ.യിലാണ്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പാലക്കാട്ട് നഴ്സായി ജോലി ചെയ്തിരുന്ന എയ്ഞ്ചൽ വിവാഹത്തിനായി നാട്ടിലെത്തിയതാണ്. ജെയിംസിന്‍റെ മൂത്ത മകന്‍റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻപോയതായിരുന്നു ഇവർ.