കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എവിഎൽ പി സ്കൂളിന്റെ ചാരിറ്റി ബിഗിൻസ് അറ്റ് ഹോം പദ്ധതിയ്ക്ക് തുടക്കമായി : നവജീവൻ ട്രസ്റ്റി പി.യു തോമസ് പൊതിച്ചോറ് ഏറ്റുവാങ്ങി

കോട്ടയം : കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എവിഎൽ പി സ്കൂളിന്റെ ചാരിറ്റി ബിഗിൻസ് അറ്റ് ഹോം പദ്ധതിയ്ക്ക് തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മൗണ്ട് കാർമ്മൽ സ്കൂൾ ലോക്കൽ മദർ സുപ്പീരിയർ സിസ്റ്റർ മൃദുൽ സി എസ് എസ് ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ഐവി സി എസ് എസ്.ടി അധ്യക്ഷത വഹിച്ചു. നവജീവൻ ട്രസ്റ്റി പി.യു തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മൃദുൽ , പി.യു തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി എ പ്രസിഡന്റ് സിജോ യോഗത്തിൽ പ്രസംഗിച്ചു. ചാരിറ്റി ബിഗിൻസ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി മൗണ്ട് കാർമ്മൽ എവി എൽ പി സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും വീടുകളിൽ നിന്ന് എത്തിക്കുന്ന പൊതിച്ചോറുകൾ എല്ലാ വ്യാഴാഴ്ചയും സ്കൂളിൽ ശേഖരിച്ച ശേഷം നവജീവന് കൈമാറും.

Advertisements

Hot Topics

Related Articles