കോട്ടയം : സ്വകാര്യബസിൽ യാത്രയ്ക്കിടെ യുവതി ഛർദിച്ചു. യുവതിയെക്കൊണ്ട് തന്നെ ജീവനക്കാർ ഛർദി തുടപ്പിച്ചതായി പരാതി . മുണ്ടക്കയത്തുനിന്ന് കോട്ടയത്തേ ക്കുവന്ന സ്വകാര്യബസിലെ ജീവനക്കാരാണ് യുവതിയോട് മനുഷ്യത്വരഹിതമായി പെരുമാറിയത്.ബുധനാഴ്ച വൈകീട്ട് 5.45-ന് ബസ് കോട്ടയം കഞ്ഞിക്കുഴിയിലെത്തിയപ്പോഴായിരുന്നു സംഭവം.
യുവതി കഞ്ഞിക്കുഴിയിൽ ഇറങ്ങാൻ നേരമാണ് ഛർദിക്കുകയായിരുന്നു . എന്നാൽ ഛർദിച്ചത് തുടയ്ക്കണമെന്ന് ഡ്രൈവറും കണ്ടക്ടറും യാത്രക്കാരിയോട് ആവശ്യപ്പെട്ടു. തുടർന്ന് ബസ് നിർത്തി പുറത്തിറങ്ങിയ ഡ്രൈവർ, ഇതിനായി തുണിയെടുത്ത് നൽകുകയും ചെയ്തു. ഇത് വാങ്ങിയ യുവതി ഛർദിച്ചത് തുടച്ചു.ബസിൽ കുറച്ച് യാത്രക്കരേ ഉണ്ടായിരുന്നുള്ളൂവെങ്കി ലും എന്താണ് നടക്കുന്നതെന്ന് ഭൂരിഭാഗം യാത്രക്കാർക്കും മനസ്സിലായില്ല.