പൊൻകുന്നം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയത്തിൽ പ്രതിഷേധിച്ച് ആശുപത്രി കവാടത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു. നേരത്തെ കാൻ്റനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുക്കളെ കണ്ടതിനെ തുടർന്ന് വൃത്തിഹീനമായ അവസ്ഥയിലാണ് കാൻ്റിനിൽ ഭക്ഷണം തയ്യാറാക്കുന്നതെന്നും, പോസ്റ്റ്മാട്ടം മുറിയോടും മോർച്ചറിയോടും ചേർന്നുള്ള കെട്ടിടത്തിലുള്ള കാൻ്റിൻ്റെ പ്രവർത്തനം ഭാഷൃ വിഷബാധക്ക് കാരണമാകുമെന്നും നടപടി വേണമെന്നും ആവശൃപ്പെട്ട് കോൺഗ്രസ് ആശുപത്രി പടിക്കൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെ തുടർന്ന് അന്ന് കാൻ്റിൻ അടച്ചു പൂട്ടിയിരുന്നു. ഭരണ സാധീനം ഉപയോഗിച്ച് കാൻ്റിൻ മുതലാളി വീണ്ടും കാൻ്റിൻ തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നു. കാൻ്റിൻ പരിശോധിച്ച് ഭക്ഷണ ശുചിത്വം ഉറപ്പ് വരുത്തേണ്ട ആരോഗൃ വകുപ്പ് അധികൃതരുടെ കൈകൂലിയും മൗനനുവാദമാണ് സാധാരണക്കാരായ രോഗികൾ വാങ്ങുന്ന ഭക്ഷണ സാധനങ്ങളിൽ പുഴുവും പാറ്റയും,മറ്റ് കീടങ്ങളും കാണാൻ ഇടവരുന്നത്. ഇത് രോഗികളോടുള്ള വെല്ലുവിളിയാണ്. വൃത്തി ഹിനമായ കാൻ്റിൻ വീണ്ടും തുറന്നു പ്രവർത്തിക്കാൻ കൂട്ടു നിന്ന എല്ലാ ഉദൃോഗസ്ഥരെയും സസ്പെൻ്റ് ചെയ്യണം. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അദ്ധൃഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ പി.ജീരാജ് ഉദ്ഘാടനം ചെയ്തു. സനോജ് പനക്കൽ,അഡ്വഃ അഭിലാഷ് ചന്ദ്രൻ,, ബിനേഷ് ചെറുവള്ളി, ശൃാംബാബു, ലൂസി ജോർജ്ജ്, സി.ജി.രാജൻ, സുരജ്ദാസ്,ബിജു മുണ്ടുവേലി, ഇന്ദുകല എസ് നായർ സജി തോമസ്, എം.ആർ.രജ്ഞിത്ത്, നിതിൻ സാബു, ഇ.ജെ.ഫിലിപ്പ്,
സി ഡി.അനീഷ്,എസ് ഉണ്ണികൃഷ്ണൻ,സച്ചിൻ പുളിക്കൻ പ്രസംഗിച്ചു.