കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെക്രൂരത. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻ പോട്ടെടുത്ത ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ബസ് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെയാണ് ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാർത്ഥിനി തെറിച്ച് റോഡിൽ വീണതും.വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു സംഭവം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്. അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Advertisements