കാഞ്ഞിരപ്പള്ളിയിലേയ്ക്കു സംസ്ഥാന അവാർഡ്; സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന് തിളക്കമാർന്ന അവാർഡ് 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പുരസ്കാര നിരവിൽ സംസ്ഥാന അവാർഡ്. കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലാണ് ഇക്കുറി സംസ്ഥാന അവാർഡിൻ്റ തിളക്കം ലഭിച്ചിരിക്കുന്നത്. സ്കൂളിലെ അധ്യാപിക സിസ്റ്റർ ജിജി പി ജെയിംസ് പുല്ലത്തിലിനാണ് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതു വിദ്യാഭ്യാസ ഡയറക്ടർ കൺവീനറും എസ് സി ഇ ആർ ടി , എസ് എസ് കെ , എസ് ഐ ഇ ടി എന്നീ ഡയറക്ടർമാരും അംഗമായ സമിതിയാണ് ടീച്ചർക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. പാഠ്യ പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും മാതൃക ക്ലാസ് അവതരണം അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിച്ചത്. 

Advertisements

ജൂൺ 16 വെള്ളിയാഴ്ച തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ മന്ത്രി ശിവൻകുട്ടി അവാർഡ് നൽകും . മന്ത്രി ആൻറണി രാജു യോഗത്തിൽ അധ്യക്ഷത വഹിക്കും. ജീവശാസ്ത്ര അധ്യാപികയായ സിസ്റ്റർ ജിജി നേതൃത്വം നൽകി പ്രവർത്തിക്കുന്ന ബയോ ഡൈവേഴ്സിറ്റി ക്ലബ്ബ് ജൈവ വൈവിധ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന അവാർഡും കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി     ബോർഡിൻറെ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കോവിഡ് മഹാമാരിയും ജൈവവൈദ്യസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രോജക്റ്റിന് ജൈവവൈവിധ്യ കോൺഗ്രസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാല ശാസ്ത്ര കോൺഗ്രസ് ശാസ്ത്രരംഗം തുടങ്ങിയ മേഖലകളിൽ പ്രോജക്ട് ഗൈഡ് ആയി പ്രവർത്തിച്ച് സംസ്ഥാന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് . മികച്ച ശാസ്ത്ര നാടകകൃത്തുകൂടിയായ സിസ്റ്റർ ജിജിയുടെ 7 ശാസ്ത്ര നാടകങ്ങൾ ജില്ലാ , സംസ്ഥാന തലങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട് . കഴിഞ്ഞ വർഷം ഗുരുശ്രേഷ്ഠ പുരസ്കാരം,വൃക്ഷബന്ധു പുരസ്കാരം,സുഗതകുമാരി പുരസ്കാരം എന്നിവയും കരസ്ഥമാക്കി.

മിഴി തുറക്കാൻ, സുകൃത സരണിയിലെ മൺ ചിരാതുകൾ, വിശുദ്ധമീ സൗഹൃദം , മൺചിരാതുകൾ എന്നീ മൂന്ന് പുസ്തകങ്ങളും ആനു കാലിക പ്രസക്തമായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

,മോട്ടിവേഷൻ സ്പീക്കർ പിടിഎ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ

വിവിധ വിഭാഗങ്ങളിൽ പെട്ടവർക്ക് 1500 ഓളം ബോധവൽക്കരണ സെമിനാറുകൾ നടത്തിയിട്ടുണ്ട്. അപ്പോസ്തോലിക് ഒബ്ളേറ്റ്സ് സഭാംഗമായ സി. ജിജി കോട്ടയം അടിച്ചിറ പുല്ലത്തിൽ പി.വി. ചാക്കോയുടെയും

മേരി ചാക്കോയുടെയും മൂത്ത മകളാണ്.  25 വർഷങ്ങൾ നീണ്ട അധ്യാപനത്തി നുശേഷം കാഞ്ഞിരപ്പള്ളി സെൻമേരിസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് മെയ് 31 ന് റിട്ടയർ ചെയ്ത സി.ജിജി പുല്ലത്തിൽ ഇപ്പോൾ മുണ്ടക്കയം സെൻറ് ജോസഫ് സെൻട്രൽ സ്കൂളിൽ ഇൻചാർജ് ആയി സേവനമനുഷ്ഠിക്കുകയാണ്

 അപ്പോസ്തോലിക് ഒബ്ളേറ്റ്സ് സഭാംഗമാണ് പുല്ലത്തിൽ പി.വി. ചാക്കോയുടെയും മേരി ചാക്കോയുടെയും മകളാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.