കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി പ്രതിയായ യുവാവിൻ്റെ പരാക്രമം; കൈയോടെ താഴെ ഇറക്കി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ പരാക്രമം. പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്ത  പ്രതിയാണ്ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പരാക്രമം കാട്ടിയത്. അയൽവാസികളായ രണ്ട് സ്ത്രീകളെ മർദ്ദിച്ച കേസിൽ  പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്തയാളാണ് ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പരാക്രമം നടത്തിയത്. 

Advertisements

കത്തലാങ്കൽപ്പടി സ്വദേശി ഇഞ്ചക്കാട്, ജ്യോതിഷ്കുമാറാണ് (43) മെഡിക്കൽ വാർഡിന് മുകളിൽ കയറിയത്. കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യ പരിശോധനയ്ക്ക് ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ച ജ്യോതിഷ്കുമാറിനെ തിരികെ സ്റ്റേഷനിലേത്തിച്ച് മൊഴി എ ടുക്കുന്നതിനിടെ നെഞ്ച്  വേദന അനുഭവപ്പെടുന്നുവെന്ന് അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് വീണ്ടും വൈദ്യ പരിശോധന നടത്താൻ ആശുപത്രിയിൽ എ ത്തിക്കുന്നതിനിടെയാണ് പോലീസിനെ കബളിപ്പിച്ച് ഇയാൾ ഇവിടെയുണ്ടായിരുന്ന ഗോവണി വഴി മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറിപ്പറ്റിയത്.

തനിയ്ക്കെതിരെയുള്ള പരാതി വ്യാജമാണന്നും, കള്ളക്കേസെടുക്കാൻ ശ്രമിക്കുകയാണന്നുമായിരുന്നു ജ്യോതിഷിൻ്റെ ആക്ഷേപം. ഫയർഫോഴ്സും, പോലീസും കൂടി നിന്നവരും പല തവണ ഇറങ്ങി വരാൻ വിളിച്ചെങ്കിലും ഇയാൾ ഇതിന് കൂട്ടാക്കിയില്ല. പിന്നീട് ഫയർഫോഴ്സ് വച്ച് കൊടുത്ത ഏണി വഴി പകുതി ദൂരം താഴേയ്ക്കിറങ്ങി ഫോൺ വിളിക്കാൻ

ഇയാൾ  മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു. ഫോൺ കൊടുക്കാനെന്ന വ്യാജേന ഏണി വഴി കയറിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി ബലമായി താഴെയിറക്കി. തുടർന്ന് പൊൻകുന്നം പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. നാട്ടുകാർ ചേർന്നാണ് ഇയാളെ പിടികൂടി ഏൽപിച്ചതെന്നും, സ്ത്രീകളുടെ മൊഴിയെടുത്ത ശേഷം ഇവരെ മർദ്ദിച്ചതിന്  ജ്യോതിഷിനെതിരെ കേസെടുക്കുമെന്നും പൊൻകുന്നം പോലീസ് അറിയിച്ചു.

Hot Topics

Related Articles