കണ്ണൂർ എഡിഎം ന്റെ ആത്മഹത്യ : കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സർക്കാർ തയ്യാറാകണം. എൻ ജി ഒ അസോസിയേഷൻ

പാലാ: കണ്ണൂർ എ ഡി എം ആയിരുന്ന എം കെ നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധവും മാർച്ചും സംഘടിപ്പിച്ചു. ജീവനക്കാരെ പീഡിപ്പിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്നും സർക്കാർ ജീവനക്കാർ സർക്കാരിന്റെ ഭാഗമാണെന്നും ഇവർക്ക് ഭയപ്പാട് ഇല്ലാതെ ജോലി ചെയ്യാൻ സർക്കാർ സംവിധാനം ഒരുക്കണമെന്നും കേരള എൻ ജി അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബോബിൻ വി.പി. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാർ പല്ലാട്ട് അദ്ധ്യഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി രാജേഷ്. വി.ജി, സംസ്ഥാന കൗൺസിലംഗം ബിനോയി മാത്യു, ബൈജു പി.വി , ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാത്യൂ ജോസഫ് , ജില്ലാ കമ്മിറ്റിയംഗം ബിജു കുടപ്പന, ബ്രാഞ്ച് ട്രഷറർ ഡെന്നി ജോർജ്ജ്, ബ്രാഞ്ച് വനിതാ ഫോറം കൺവീനർ ജാഫിൻ സെയ്ദ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ബ്രാഞ്ച് സഹ ഭാരവാഹികളായ അരുൺ രാജ്, മധു ഗോപാല കൃഷ്ണൻ , സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles