കണ്ണൂർ : പപ്പായ പറിച്ചത് ഇഷ്ടപ്പെട്ടില്ല. മരുമകള്‍ ഭര്‍ത്താവിന്റെ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ കണ്ണപുരം പള്ളിച്ചാലില്‍ ആണ് സംഭവം.സിന്ധു നട്ട പപ്പായയില്‍ നിന്നും ഭര്‍തൃ മാതാവായ സരോജിനി കായ പറിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
Advertisements
പപ്പായ പറിച്ചതിൽ ക്ഷുഭിതയായ മരുമകൾ ഭർതൃമാതാവിനെ കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
മരുമകള്‍ സിന്ധുവിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഐപിസി 341,324,308 വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.