സിപിഎം തൃപൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ നിര്യാതനായി

തൃപ്പൂണിത്തുറ: സിപിഎം തൃപൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ (45) നിര്യാതനായി.പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയർമാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു. ഇരുമ്പനം കാവരപറമ്പിൽ പരേതനായ കെ വി തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്. സംസ്കാരം സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. തൃപ്പൂണിത്തുറ മേഖലയിലെ ശ്രദ്ധേയനായ യുവജന നേതാവായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ഇരുമ്പനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. രണ്ട് വട്ടം തൃപ്പൂണിത്തുറ നഗരസഭാംഗമായി. നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏതാനും ദിവസം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. തിങ്കളാഴ്ച അർധരാത്രിയോടെ ശുചി മുറിയിൽ കുഴഞ്ഞുവീണു. തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സൗമ്യയാണ് ഭാര്യ. അനുപം, ഹാശ്മി എന്നിവർ മക്കൾ. സഹോദരങ്ങൾ: കെ ടി സുരേഷ്, ദിനജ.

Hot Topics

Related Articles