ബ്ലൗസും ലുങ്കിയും ധരിച്ച്‌ ലണ്ടനിലെ തെരുവിൽ : നാടൻ കേരളീയ ഗ്രാമീണ വേഷത്തിൽ വൈറലായി കണ്ണൂർ സ്വദേശിനിയായ യുവതിയുടെ ഫോട്ടോ ഷൂട്ട് 

ലണ്ടൻ: ബ്ലൗസും ലുങ്കിയും ധരിച്ച്‌ ലണ്ടനിലെ തെരുവിലെത്തിയ മലയാളി പെണ്‍കൊടി സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നു. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിനി വിന്യരാജിന്റെ ലണ്ടനിലെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഫോട്ടോഗ്രഫറായ സാജു അത്താണി പകര്‍ത്തിയ ഈ വ്യത്യസ്തമായ ചിത്രങ്ങള്‍ കാണുന്നവരിലും കൗതുകം ഉണര്‍ത്തുന്നു.

രണ്ടു വര്‍ഷമായി ബ്രിട്ടനിലുള്ള വിന്യരാജ് എം എസ് സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ്. ലൂട്ടനിലാണ് താമസം. നാട്ടിലായാലും വിദേശത്തായാലും തന്റെ മോഡലിങ് പാഷനില്‍ വിന്യ ഉറച്ചു നില്‍ക്കുകയാണ്. ആങ്കറിങ്, മോഡലിങ് എന്നിവയൊക്കെയായി യുകെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയാണ് വിന്യ. ബ്ലൗസും ലുങ്കിയും മാറിലൊരു തോര്‍ത്തുമായി റോഡിലെത്തിയ ഈ മലയാളി സുന്ദരിയെ സായ്പന്മാര്‍ക്കും മദാമ്മമാര്‍ക്കും പോലും ഇഷ്ടമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രങ്ങള്‍ പകര്‍ത്തിയ സാജു അത്താണി ബെറ്റര്‍ ഫ്രെയിം യുകെ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറാണ്. പീറ്റര്‍ബറോയില്‍ താമസിക്കുന്ന സാജുവിനോപ്പം സ്വിണ്ടനില്‍ താമസിക്കുന്ന രാജേഷ് നടേപ്പള്ളി, സോജി തോമസ് എന്നിവര്‍ ചേര്‍ന്ന് 21 വര്‍ഷങ്ങള്‍ക്ക് മുൻപാണ് ബെറ്റര്‍ഫ്രെയിംസ് ആരംഭിച്ചത്. സെലിബ്രിറ്റി ഫോട്ടോഷൂട്ടില്‍ ശ്രദ്ധേയരാണ് മൂവരും. മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ട്രസ്റ്റ് ഫോട്ടോഗ്രഫറായി ജോലി ചെയ്ത അനുഭവ പരിചയവും വൈറല്‍ ചിത്രങ്ങള്‍ പകര്‍ത്തിയ സാജുവിന് ഉണ്ട്‌. നെടുമ്ബാശ്ശേരി അത്താണി സ്വദേശിയായ സാജു യുകെയില്‍ കെയര്‍ ഹോം ജീവനക്കാരൻ കൂടിയാണ്.

Hot Topics

Related Articles