കവണാറ്റിൻകര ടൂറിസം ജലമേള ബുള്ളറ്റിൻ പ്രകാശനം നടത്തി

കുമരകം: 37-ാമത് കവണാറ്റിൻകര ടൂറിസം ജലമേളയുടെ ബുള്ളറ്റിൻ പ്രകാശനം ചെയ്തു. ക്ലബ്ബ് ഹാളിൽ കൂടിയ യോഗത്തിൻ പ്രസിഡന്റ് എം.കെ. പൊന്നപ്പൻ ബോട്ട് ക്ലബ്ബ് ട്രഷററും, എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 259 വിരിപ്പുകാല പ്രസിഡന്റുമായ പി.വി. സാന്റപ്പന് ആദ്യ കോപ്പി നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മോഹൻദാസ്, ഷാനവാസ് ഖാൻ, ബൈജു, സുമോൻ , ലെനിൻ, സത്യൻ നേരേമട , ദിനേശൻ, സജീവ്, അജയൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ബാബു ഉഷസ്സ് സ്വാഗതവും , ജോ: സെക്രട്ടറി സി.കെ. വിശ്വൻ കൃതഞ്ജതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles