കോട്ടയം: സ്റ്റൻ സ്വാമിയെ വർഗീയവാദികളുടെ ആരോപണത്തിൻ്റെ പേരിൽ ജയിലിട്ട് കൊലപ്പെടുത്തിയതുപോലെ ഛത്തിസ്ഗഡിൽ വർഗീയവാദികൾ മതപരിവർത്തനം ആരോപിച്ചതിൻ്റെ പേരിൽ മലയാളി കന്യാസ്ത്രീകളെ കൊലപ്പെടുത്താനാണ് നീക്കം എങ്കിൽ കുരിശ്ശുയുദ്ധം പ്രഖ്യാപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൃണമുൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
പ്രഫ:ബാലു ജി വെള്ളിക്കര മുഖ്യ പ്രസംഗം നടത്തി, അൻസാരി ഈരാറ്റുപേട്ട ആമുഖ പ്രസംഗം നടത്തി , എം.എം. ഖാലിത്, ജോയി .സി. കാപ്പൻ , പി.എ. സാലി, വിപിൻ ശൂരനാടൻ,നിയാസ് പുളിക്കേൽ, സിനി സുബിച്ചൻ,സാബു കല്ലാച്ചേരിൽ ,ഗോപകുമാർ കുമാരനല്ലൂർ, രമേശ് വി ജി, നൗഷദ് കീഴേടം,സുരേഷ് ബാബു പി ബി , സന്തോഷ് മൂക്കിലിക്കാട്ട്, വൈശാഖ് സുരേന്ദ്രൻ,സുബിച്ചൻ പുതുപ്പള്ളി, ബൈജു മാടപ്പാട്, ശ്രീലക്ഷ്മി, ടോമി താണോലിൽ, കെ എം കുര്യൻ കണ്ണംകുളം, സണ്ണി ചവരനാനിക്കൽ, മണി കിടങ്ങൂർ, ശ്രീജിത്ത് തിരുവഞ്ചൂർ , സതീഷ് കോടിമത , സി.ജെ.ജോർജ് ,തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ സൂചകമായി ഹെഡ് പോസ് സ്റ്റോഫിസ് ഗയിറ്റിൽ പ്രവർത്തകർ കുരിശ് കെട്ടി കയ്യേറി.