കോട്ടയം : കിടങ്ങൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു.ചെമ്പിളാവ് ഐക്കരയിൽ ജോസിന്റെ മകൻ ജോജി ജോസാണ് (21)മരിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീടിന്റെ ടെറസിന് മുകളിൽ ഉണങ്ങാനിട്ടിരുന്ന വെടിമരുന്നിന് തീ പിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോജിയെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് അനധികൃതമായി പടക്കനിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുകയും പടക്കനിർമ്മാണശാല നടത്തുകയും ചെയ്ത കേസിൽ ചെമ്പിളാവ്
കാരക്കാട്ടിൽ മാത്യു ദേവസ്യ, മക്കളായ ബിനോയ് മാത്യു, ബിനീഷ് മാത്യു എന്നിവരെ കിടങ്ങൂർ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.