ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട്
പന്ത്രണ്ട് ലക്ഷം രൂപ വിനിയോഗിച്ചു
ആർപ്പുക്കര പഞ്ചായത്തിലെ പുനരുദ്ധരിച്ച കാട്ടടി – മാടശ്ശേരി റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു.കഴിഞ്ഞ നാല് വർഷം കൊണ്ട് ആർപ്പുക്കര പഞ്ചായത്തിൽ മാത്രമായി മൂന്ന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്സി. കെ.തോമസ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി. എം. ഷിബുകുമാർ, സുനിതാ ബിനു, ജോൺസൺ ജോസഫ്, ,നാലുതോട് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിനോയ് തോമസ്, സെക്രട്ടറി ലജീവ് ഇ. കെ,ശശാങ്കൻ ടി.എസ്,ജോൺ ഫിലിപ്പ്,മോഹനൻ ടി കെ,ജെയിംസ് എബ്രഹാം,ഐക്യ വേദി റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് മോഹനദാസ് ഭഗവതിപറമ്പ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് നവീകരിച്ച ആർപ്പുക്കര കാട്ടടി- മാടശ്ശേരി റോഡ് ഉദ്ഘാടനം പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു
Advertisements