കോട്ടയം : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ പേരൂർ ഒഴുകയിൽ വീട്ടിൽ അനിൽകുമാർ മകൻ വിഷ്ണു അനിൽ (25) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ വൈക്കം,ചങ്ങനാശ്ശേരി ഗാന്ധിനഗർ, പാലാ, ഏറ്റുമാനൂർ,കോട്ടയം ഈസ്റ്റ് എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, കഞ്ചാവ് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ പേരൂരിൽ ഉണ്ടായ അടിപിടി കേസിൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.