കോട്ടയം : കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തലപ്പലം, പ്ലാശനാൽ ഭാഗത്ത് കൈരളി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അയ്മനം കല്ലുമട ഭാഗത്ത് കൊട്ടമല വീട്ടിൽ തോമസ് മാത്യു മകൻ റോജൻ മാത്യു (38)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടേഷൻ, അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വില്പന, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കഴിഞ്ഞദിവസം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഇത് ലംഘിച്ച് ഇന്നലെ രാത്രി കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് എസ്.പി ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, സി.പി.ഓ മാരായ ശരത് കൃഷ്ണദേവ്, പ്രദീപ് എം. ഗോപാൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.