കോട്ടയം :നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കി. ആറുമാസത്തേയ്ക്കാണ് ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുളക്കാട് യമുന നഗറില്‍ ദര്‍ശനയില്‍ സ്റ്റാന്‍ വര്‍ഗീസ് (28) നെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആര്‍ നിശാന്തിനി ഐപിഎസ്സിന്റെ ഉത്തരവിന്‍ പ്രകാരം നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞമാസം ഒടുവില്‍ അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകള്‍ മുകളുവിള വടക്കെതില്‍ വീട്ടില്‍ ജയന്‍ (46) നെല്ലിമുകള്‍ ജയന്‍ എന്നയാളെ കാപ്പ പ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു.
തിരുവല്ല, കോയിപ്രം പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റാന്‍ വര്‍ഗീസ് പലതവണ റിമാന്‍ഡ് ചെയ്യപ്പെടുകയും കോടതി കേസുകളില്‍ വിചാരണ നേരിടുകയും ചെയ്തുവരികയാണ്. 2016 മുതല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ 6 കേസുകളും കോയിപ്രം സ്റ്റേഷനില്‍ രണ്ടു കേസുകളുമാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവയില്‍ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇയാള്‍ തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുമുണ്ട്.