കോട്ടയം : നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. ഇടയിരിക്കപ്പുഴ പത്തനാട് കൊറ്റൻ ചിറ തകടിയേൽ വീട്ടിൽ അബിൻ (26) നെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ട് പ്രകാരം നാടുകടത്തിയത്. ഒരു വർഷത്തേയ്ക്ക് ആണ് നടപടി. കറുകച്ചാൽ സ്റ്റേഷനിൽ ഇയാൾ പ്രതിയായി വധശ്രമത്തിനുൾപ്പടെ 14 ഓളം കേസുകളുണ്ട്.
Advertisements