കരമന സ്വദേശികളുടെ ആത്മഹത്യ: മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളുമെന്ന് ഉറപ്പ് നൽകി എസ്ബിഐ ; രേഖാമൂലം എഴുതി നൽകി

തിരുവനന്തപുരം: കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി.

Advertisements

കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ഇന്നലെയാണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ കടബാധ്യതയുണ്ടായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്ബിഐയിൽ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ മൂന്ന് തവണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. കടബാധ്യതയെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് സതീശൻ ജീവിച്ചിരുന്നത്. ദമ്പതികളുടെ മരണ വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ബന്ധുക്കളും നാട്ടുകാരും സമുദായംഗങ്ങളും ഇന്ന് രാവിലെ മുതൽ ബാങ്കിന് മുന്നിൽ സമരം ചെയ്യുകയായിരുന്നു. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ ബാങ്കിന് മുന്നിലെത്തിച്ച് സമരം തുടർന്നു. 

കനത്ത മഴയിൽ ടാർപ്പോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മൃതദേഹവുമായി പ്രതിഷേധം തുടർന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഉദ്യോഗസ്ഥരും സമുദായ നേതാക്കളും തമ്മിൽ ചർച്ച നടന്നത്. 20 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ വായ്പാ ബാധ്യത എഴുതിത്തള്ളാമെന്ന് എസ്ബിഐ രേഖാമൂലം എഴുതി നൽകി. ഇതോടെ സമരം അവസാനിപ്പിച്ച് മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി.

Hot Topics

Related Articles