എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറ് ശതമാനം വിജയം നേടിയ അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു ; മന്ത്രി വി. എൻ വാസവൻ പുരസ്കാരം വിതരണം ചെയ്തു

അതിരമ്പുഴ : എസ് എസ് എൽ സി പരീക്ഷക്ക് നൂറു ശതമാനം വിജയം നേടിയ അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിനെയുംസെന്റ് അലോഷ്യസ് ഹൈ സ്കൂളിനെയും വിദ്യാർത്ഥികളെയും ആദരിച്ചു. സ്കൂളിനും വിദ്യാർത്ഥികൾക്കും ഉള്ള മെമെന്റോ സഹകരണ -തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ നിന്നും ഹെഡ്മിസ്ട്രെസ്സ് . സിനി ജോസഫ്, റോഷ്‌നി കെ ജേക്കബ് എന്നിവർ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ , പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം , ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യൻ , സ്റ്റാഫ് സെക്രട്ടറിയും വാർഡ് മെമ്പറുമായ ജോഷി ഇമ്മാനുവൽ , പി ടി എ പ്രസിഡൻ്റ് സന്തോഷ് കുര്യൻ , സെൻറ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് റോഷിനി കെ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles