സിംബാവേയ്ക്ക് എതിരായ പരമ്പര തൂത്തുവാരി ടീം ഇന്ത്യ ; തുണച്ചത് സൂര്യവംശിയുടെ ബാറ്റിംങും മായങ്കിൻ്റെ ബൌളിംങും ; വീണ്ടും പരാജയമായി അഭിഷേക് 

ഹരാരേ : സിംബാബ്‌വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂര്‍ എന്നിവാരണ് സിംബാബ്‌വെയെ തകര്‍ത്തത്.

Advertisements

43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കറോറര്‍. വെസ്ലി മധെവേരെ (28), ബെന്‍ കറന്‍ (20), ഡിയോണ്‍ മെയേഴ്‌സ് (19), ബ്രാഡ് ഇവാന്‍സ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തത് കണ്ടാണ് മൂന്നാം ടി20 മത്സരം തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവ് – ഇഷാന്‍ കിഷന്‍ (26 പന്തില്‍ 29) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ കിഷന്‍ 11-ാം ഓവറില്‍ മടങ്ങി. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. പിന്നീട് തിലക് വര്‍മ (11) – റിങ്കു സിംഗ് (25) സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു.

Hot Topics

Related Articles