കോട്ടയം: ക്രിസ്മസ് പുതുവത്സര ബംപറിന്‍റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കോട്ടയം നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ലഭിച്ചു.കോടിമത പള്ളിപ്പുറത്തുകാവ് ഓട്ടോറിക്ഷാ സ്റ്റാൻഡിലെ നാല് ഡ്രൈവർമാർ ചേർന്ന് എടുത്ത എക്സ്‌എച്ച് 340460 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് സമ്മാനം.
വാരിശേരി സ്വദേശിയായ വില്‍പ്പനക്കാരനില്‍ നിന്നാണ് ഓട്ടോ ഡ്രൈവർമാരായ ബിജു, ഷമീർ, വിനോദ്, പ്രസാദ് എന്നിവർ ഷെയറിട്ട് ടിക്കറ്റ് വാങ്ങിയത്. ഫലം പ്രഖ്യാപിച്ചതിന്‍റെ പിറ്റേ ദിവസം പത്രത്തില്‍ ചെറിയ സമ്മാനങ്ങളുടെ ലിസ്റ്റില്‍ നമ്ബർ പരിശോധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് മൊബൈലില്‍ എടുത്ത ടിക്കറ്റിന്‍റെ ഫോട്ടോ വച്ച് പിന്നീട് വലിയ സമ്മാന തുകകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് രണ്ടാം സമ്മാനം തങ്ങള്‍ക്കാണ് ലഭിച്ചതെന്നുള്ള ഭാഗ്യം തിരിച്ചറിഞ്ഞത്. ടിക്കറ്റ് കോടിമത സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.
സമ്മാനം അടിച്ചതോടെ വലിയ പ്രതീക്ഷകളിലാണ് നാലുപേരും. കടബാധ്യതകള്‍ തീർക്കണം, സ്വന്തമായി ഒരു ഭവനം, കൂലി ഓട്ടോ മാറ്റി സ്വന്തമായി ഓട്ടോറിക്ഷ വാങ്ങണം തുടങ്ങിയ സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാകുന്നതുമാകുന്ന സന്തോഷത്തിലാണ് ഇവർ.