കാരുണ്യ പദ്ധതി അട്ടിമറിച്ചവർക്ക് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് തരില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ 

കോട്ടയം: യുഡിഎഫ് സർക്കാർ നിർധനരായ രോഗികൾക്ക് വേണ്ടി നടപ്പാക്കിയ കാരുണ്യ പദ്ധതി അട്ടിമറിച്ച ഇടത് സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്ന് കോൺഗ്രസ് അച്ചടക്കമതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

Advertisements

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് മരുന്നു പോലും നൽകാൻ സാധിക്കാതെ ചികിത്സ മുടക്കുന്ന സർക്കാർ ആർഭാടവും ധൂർത്തും നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർഷിക മേഖലയെപാടെ അവഗണിച്ചു കൊണ്ട് കോർപ്പറേറ്റ് പ്രീണനം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരുടെ ശത്രുക്കളാണെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 11 ന് കോട്ടയം തിരുനക്കര മൈതാനത്ത്  നടക്കുന്ന കർഷക സംഗമത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു കൊണ്ട് കോട്ടയത്ത് ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, ടോമി കല്ലാനി ,കെ.റ്റി ജോസഫ്, ടോമി വേധഗിരി, അസീസ് കുമരനല്ലൂർ, മുണ്ടക്കയം സോമൻ, അജിത്ത് മുതിരമല, പോൾസൺ ജോസഫ് , യൂജിൻ തോമസ്, മാത്തുക്കുട്ടി പ്ലാത്തനം, സന്തോഷ് കാവുകാട്ട്,എസ് രാജീവ്, കുര്യൻ പി.കുര്യൻ, ജോയി ചെട്ടിശ്ശേരി, ചിന്റുകുര്യൻ ജോയ് , അഗസ്റ്റ്യൻ ജോസഫ് ,റോസമ്മ സോണി, ബോബി ഏലിയാസ് ,ബോബൻ തോപ്പിൽ , വി കെ. അനിൽകുമാർ , സി സി ബോബി, മഞ്ചു എം ചന്ദ്രൻ  തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.