ഫോട്ടോ: എൻ എസ് എസ്
വെച്ചൂർ മേഖല സമ്മേളനവും നവീകരിച്ച കരയോഗമന്ദിര ഉദ്ഘാടനവും പ്രതിമാഅനാഛാദനവും എൻ എസ് എസ് നായകസഭാംഗവും പന്തളം യൂണിറ്റ് പ്രസിഡൻ്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വെച്ചൂർ: ഇടയാഴം, കുടവെച്ചൂർതെക്ക്, കുടവെച്ചൂർ വടക്ക്,ചേരകുളങ്ങര എൻ എസ് എസ് കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വെച്ചൂർ മേഖല സമ്മേളനവും നവീകരിച്ച കരയോഗമന്ദിര ഉദ്ഘാടനവും പ്രതിമാഅനാഛാദനവും നടത്തി.വൈക്കം എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോടിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ നവീകരിച്ച കരയോഗമന്ദിര സമർപ്പണവും സമുദായാചാര്യൻ മന്നത്തുപത്മനാഭൻ്റെ പ്രതിമ അനാച്ഛാദനവും എൻ എസ് എസ് നായകസഭാംഗവും പന്തളം യൂണിയൻ പ്രസിഡൻ്റുമായ പന്തളം ശിവൻകുട്ടി നിർവഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ പി.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ എസ് എസ് വൈക്കം യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ,എൻ എസ് എസ് വെച്ചൂർ മേഖല ചെയർമാൻ എസ്. മനോജ് കുമാർ,വിവിധ കരയോഗങ്ങളുടെ പ്രസിഡൻ്റുമാരായ വി.സോമൻനായർ, ജി.മനോജ്, എം.ജി. രാധാകൃഷ്ണകുമാർ,സി. ആർ.വിജയകുമാർ, എൻ എസ് എസ് യൂണിയൻ അസിസ്റ്റൻ്റ് മുരുകേശൻ, ഇടയാഴംകരയോഗം സെക്രട്ടറിരാമചന്ദ്രൻ നായർ,വനിത മേഖല കമ്മറ്റി ചെയർമാൻ സിന്ധു അനിൽകുമാർ, വനിത മേഖല കമ്മറ്റി കൺവീനർ സിന്ധു എസ്.നായർ,മേഖല കൺവീനർ കെ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.