തൃശ്ശൂർ :കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖാ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
കരിക്കിന്‍റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അര്‍ജുന്‍ പിന്നീട് അങ്ങോട്ട് കരിക്കിന്‍റെ സജീവ സാന്നിദ്ധ്യമായി മാറി. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങലും അര്‍ജുന്‍ മുന്‍പ് പങ്കുവെച്ചിരുന്നു. സിനിമലോകത്തെ പ്രമുഖര്‍ അര്‍ജുനും ശിഖയ്ക്കും ആശംസകള്‍ നേര്‍ന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി മാറിയ കരിക്കിന്‍റെ എല്ലാ സീരിസുകളും ഒന്നിനൊന്ന് ജനപ്രിയമായി. ഏറ്റവും പുതിയ സീരിസായ സാമര്‍ത്ഥ്യശാസ്ത്രത്തിന്‍റെ ആദ്യ എപ്പിസോഡ് ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്തിരുന്നു.