കുമ്മണ്ണൂർ – കടപ്ലാമറ്റം വയലാ-വെമ്പള്ളി റോഡ് ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാവും 

കടപ്ലാമറ്റം: ദീർഘകാലമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന കുമ്മണ്ണൂർ – കടപ്ലാമറ്റം – വയലാ- വെമ്പള്ളി റോഡ് ടെണ്ടർ നടപടികളിലേക്ക് കടന്നതായും, റോഡിൻ്റെ സാങ്കേതിക അനുമതി ലഭിച്ചതായും പിഡബ്ല്യുഡി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി  എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് ടി കീപ്പുറം, സിപിഎം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് എന്നിർ അറിയിച്ചു.  

Advertisements

ഇലക്ഷൻ പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ മദഗതിയിൽ ആയ റോഡിൻ്റെ പുനരുദ്ധാരണതുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ട നേതാക്കന്മാർക്ക്  മൺസൂൺ കാലം തീരുന്ന മുറയ്ക്ക് റോഡിൻറെ പുനരുദ്ധാരണ പ്രവർത്തി ആരംഭിക്കുകയും അതിവേഗം പൂർത്തീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായിട്ട് നാളുകൾ ഏറെയായിട്ടും റോഡ് പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ടി യാതൊരു പരിശ്രമവും കടുത്തുരുത്തി എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ തുടർന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ സമരങ്ങളും ജനകീയ നിവേദനംതയ്യാറാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ തിരുവനന്തപുരത്ത് നേരിൽകണ്ട് നൽകുകയും ചെയ്തിരുന്നു. 

ഇതേ തുടർന്ന് ശബരിമല സ്പെഷ്യൽ പാക്കേജിൻ്റെ ഭാഗമായി ഉൾപ്പെടുത്തി 7.5 കോടി രൂപ സംസ്ഥാന സംസ്ഥാന ഗവൺമെൻറ് അനുവദിക്കുകയായിരുന്നു. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥലം എംഎൽഎ എന്ന നിലയിൽ പിഡബ്ല്യുഡി ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകൾ പത്രവാർത്ത യാക്കുന്നതിനപ്പുറം വികസന കാര്യങ്ങളിൽ യാതൊരു നടപടികളും കടുത്തുരുത്തി എംഎൽഎയുടെ ഭാഗത്തുണ്ടാകുന്നില്ല എന്ന് എൽഡിഎഫ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

Hot Topics

Related Articles