കോട്ടയം : കോട്ടയം കാരിത്താസിൽ പൊലീസുകാരനെ ചവിട്ടി കൊന്നത് തന്നെ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം നെഞ്ചിലേറ്റ പരിക്കാണെന്ന് തെളിയിക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) കാരിത്താസിന് സമീപം ചവിട്ടേറ്റ് മരിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട് കോത്താട് അനിക്കൽ ജോർജിൻ്റെ മകൻ ജിബിൻ ജോർജിനെ (27) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജിബിൻ്റെ ചവിട്ടേറ്റ് ശ്യാമിൻ്റെ വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായും റിപ്പോർട്ടിൽ സൂചനയുണ്ട്.