വിശേഷ കർക്കിടക ചികിത്സയുമായി ആഞ്ജനേയ ആയുർവേദ ആശുപത്രി; നൽകുന്നത് പാരമ്പര്യ ആയുർവേദ ചികിത്സാ രീതിയും കളരിമർമ്മ ചികിത്സയും; ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്ക് പ്രത്യേക ഇളവുകൾ

കോട്ടയം: വർഷം മുഴുവൻ ആരോഗ്യം ഉറപ്പാക്കാൻ വിശേഷ കർക്കിടക ചികിത്സയുമായി ആഞ്ജനേയ ആയുർവേദ ആശുപത്രി. കോട്ടയം വാകത്താനം കാടമുറിയിൽ പ്രവർത്തിക്കുന്ന ആഞ്ജനേയ ആയുർവേദ ഹോസ്പിറ്റൽ കളരി മർമ്മ ചികിത്സാലയത്തിലും, കുറവിലങ്ങാടി പ്രവർത്തിക്കുന്ന ആഞ്ജനേയ ആയുർവേദ ക്ലിനിക്ക് ആന്റ് വെൽനസ് സെന്ററിലുമായാണ് വിശേഷ കർക്കിടക ചികിത്സ ലഭിക്കുക. പാരമ്പര്യ ആയുർവേദ ചികിത്സാ രീതികളും കളരി മർമ്മ ചികിത്സയും ഉൾക്കൊള്ളിച്ചാണ് വിശേഷ കർക്കിടക ചികിത്സ നടത്തുക. കളരിമർമ്മ ചികിത്സ, പഞ്ചകർമ്മ ചികിത്സ, സന്ധിവേദനകൾ, പ്ലാസ്റ്റർ ഇട്ടശേഷമുള്ള വൈകല്യങ്ങൾ, നാഡി തളർച്ച, മർമ്മ ക്ഷതങ്ങൾ, നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, പ്രസവാനന്തര ശുശ്രൂഷ, മറ്റു വാതരോഗങ്ങൾ, സ്‌പോട്‌സ് ഇൻജ്വറി, കൈറോപ്രാക്റ്റിക് തെറാപ്പി എന്നിവയാണ് ചികിത്സയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ തരം തിരുമുചികിത്സകളും വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. കർക്കിടക വിശേഷ ചികിത്സയ്ക്കായുള്ള ബുക്കിംങ് തുടരുകയാണ്. ആദ്യത്തെ 30 പേർക്കായി പ്രത്യേക ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കർക്കിടക കഞ്ഞിക്കിറ്റും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് ഓപി സമയം. ആഞ്ജനേയ ആയുർവേദ ഹോസ്പിറ്റൽ ആന്റ് കളരി മർമ്മ ചികിത്സാലയം കാടമുറി കോട്ടയം – 9497549115, 9747437797. ആഞ്ജനേയ ആയുർവേദ ക്ലിനിക്ക് ആന്റ് വെൽനെസ് സെന്റർ കുറവിലങ്ങാട് – 8281279115, 8281207084.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.