നടുവേദന മാറാനും, മുടി വളരാനും, വാതത്തിനും കര്‍ക്കിടകപ്പൊടി….

കര്‍ക്കിടകം ആരോഗ്യമാസം കൂടിയാണ്. ആരോഗ്യപരമായ ചിട്ടകള്‍ കൂടി പാലിയ്‌ക്കേണ്ട മാസം. ശരീരം കൂടുതല്‍ ദുര്‍ബലമാകുന്ന ഈ സമയത്ത് നാം കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ട ആവശ്യവുമുണ്ട്. രോഗം വരാന്‍ സാധ്യതയുള്ളത് കൊണ്ടുതന്നെ ആരോഗ്യശ്രദ്ധ വേണ്ട സമയം. ഈ മാസം ചെയ്യുന്ന എന്തും ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നത് കാരണം കൊണ്ടുതന്നെയാണ് പണ്ടുകാലം മുതല്‍ കര്‍ക്കിടകമാസത്ത് ആരോഗ്യശ്രദ്ധ നല്‍കി വന്നിരുന്നത്.

Advertisements

​കപ്പലണ്ടി ​

ഇതിനായി വേണ്ടത് കപ്പലണ്ടി അഥവാ നിലക്കടല, അരി, ശര്‍ക്കര, തേങ്ങ, എള്ള് എന്നിവയാണ്. കപ്പലണ്ടി അഥവാ നിലക്കടല ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒ്ന്നാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ-പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് കപ്പലണ്ടി. വിറ്റാമിൻ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. റെസ്വെറട്രോൾ, ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ, അർജിനൈൻ, ഫൈറ്റോസ്റ്റെറോളുകൾ തുടങ്ങിയ ആരോഗ്യഘടകങ്ങളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

​എള്ള്​


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എള്ള് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന മറ്റൊന്നാണ്. എള്ളില്‍ ഒമേഗ -6, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ ബി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം കാല്‍സ്യം, അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇതേറെ ഗുണം നല്‍കുന്നു. ഇതിനാല്‍ നടുവേദന, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമായി ഉപയോഗിയ്ക്കാം. എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണിത്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയാന്‍ ഇതേറെ ഗുണം നല്‍കും. ഇതില്‍ കാല്‍സ്യവും സിങ്കുമെല്ലാം അടങ്ങിയിട്ടുണ്ട്.ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്.സ്ത്രീകളില്‍ എല്ലു തേയ്മാനം പോലുളള രോഗങ്ങള്‍ ആര്‍ത്തവ വിരാമ ശേഷം പതിവാണ്. ഇത് ഒഴിവാക്കാന്‍ നല്ലതാണ് എള്ള്.

​ശര്‍ക്കര​

പഞ്ചസാരയെ അപേക്ഷിച്ച് ആരോഗ്യകരമായ മധുരമാണ് ശര്‍ക്കര. ഇത് തണുപ്പുകാലത്ത് കഴിയ്ക്കുന്നത് ശരീരത്തിന് ചൂട് നല്‍കാന്‍ സഹായിക്കും. അയേണ്‍ സമ്പുഷ്ടമാണ് ശര്‍ക്കര. ശർക്കരയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ഇതിന് കഴിയും. വേഗത്തിൽ ദഹിക്കുകയും ശക്തി കാലതാമസമില്ലാതെ പുറത്തുവിടുകയും ചെയ്യുന്ന ലളിതമായ മധുരമാണ് പഞ്ചസാര.

​നവരഅരി​

ഇത് തയ്യാറാക്കാന്‍ നവര അരി ഉണ്ടെങ്കില്‍ ഇതേറെ നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് നവരഅരി. ആയുര്‍വേദപ്രകാരം മരുന്നായി ഉപയോഗിയ്ക്കുന്ന ഇത് കാല്‍സ്യം, വൈറ്റമിന്‍ ബി അടക്കം പല ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ്. തേങ്ങയും തനതായ രൂപത്തില്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യകരം തന്നെയാണ്. ഇത് തയ്യാറാക്കാന്‍ ആദ്യം അരി വറുക്കണം. എള്ള് പിന്നീട് വറുത്തെടുക്കുക. ഇവയും പാകത്തിന് മധുരത്തിന് ശര്‍ക്കരയും തേങ്ങയും കൂട്ടിച്ചേര്‍ത്ത് പൊടിച്ചെടുക്കാം. ഇത് ദിവസവും അല്‍പം വീതം കര്‍ക്കിടകക്കാലത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.