ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും : കേരള കർഷക സംഘം ധർണ നടത്തി

ഫോട്ടോ: വല്ലകം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

വല്ലകം: വല്ലകം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ കേരള കർഷക സംഘം
ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. അരാഷ്ട്രീയവാദം ഉയർത്തി അധികാരത്തിലെത്തിയ ഭരണസമിതിയുടെ പിടിപ്പുകേടുമൂലം സംഘം പൂർണമായും തകർന്ന നിലയിലാണെന്നും വർഷങ്ങളായി ഓഡിറ്റ് പോലും സംഘത്തിൽ നടക്കുന്നില്ലെന്നും കർഷക സംഘം നേതൃത്വം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലകം സ്കൂളിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് കർഷകർ അണിനിരന്നു. മാർച്ചിനുശേഷം ക്ഷീര സംഘത്തിന് മുന്നിൽ നടന്ന ധർണസമരം കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം വൈക്കം ഏരിയ സെക്രട്ടറി ടി.ടി.സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.

Hot Topics

Related Articles