കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പങ്കിപ്പുറം ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജിതിൻ ജെയിംസ് (27), പെരുന്നാ , പട്ടത്തിമുക്ക് ഭാഗത്ത് ഒളശപുരയിടത്ത് വീട്ടിൽ നിബിൻ(35), ചെത്തിപ്പുഴ , ചീരഞ്ചീര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ജോഷിമോൻ റെജി(27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ജിതിൻ ജെയിംസും സുഹൃത്തുക്കളു ചേർന്ന് ഓഗസ്റ്റ് 29 ആം തീയതി രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വഴിയിൽ നിന്നിരുന്ന യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് കമ്പിവടിയും, മറ്റുമായി ഇവരെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജിബിൻ ജോസഫ്,അഖിൽ ലാലിച്ചൻ, സബ്ജിത്ത് ബാബുരാജ്, ബിബിൻ ആന്റണി, വിഷ്ണു ഹരികുമാർ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന ജിതിൻ ജെയിംസിനെ കട്ടപ്പനയിൽ നിന്നും അന്വേഷണ സംഘം പിടികൂടുന്നത് . ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിലും, തൃക്കൊടിത്താനം സ്റ്റേഷനിലും നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളെ രക്ഷപെടുത്തുന്നതിനും ഒളിവിൽ കഴിയാൻ സഹായിച്ചതിനുമാണ് നിബിനെയും , ജോഷിമോൻ ജെയിംസിനെയും പോലീസ് അറസ്റ്റ് ചെയ്തത് . മൂവരേയും കോടതിയില്‍ ഹാജരാക്കി.