കറുകച്ചാലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മരിച്ചത് ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി; ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്

കറുകച്ചാൽ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. ചങ്ങനാശേരി ഫാത്തിമാപുരം തൈപ്പറമ്പിൽ വീട്ടിൽ ജോസഫിന്റെ മകൻ ഷിനോ ജോസഫ് (27) ആണ് മരിച്ചത്. ഫാത്തിമാപുരം അറയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ചാക്കോ സെബാസ്റ്റിയൻ (28) ആണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ നെടുങ്ങാടപ്പള്ളിയിലായിരുന്നു അപകടം. മല്ലപ്പള്ളിയിൽ നിന്നും തിരികെ വീട്ടിലേയ്ക്ക് മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചശേഷം കുഴിയിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഇരുവരെയും നാട്ടുകാർ ചേർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിനോയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ചാക്കോ ചികിത്സയിലാണ്.

Advertisements

Hot Topics

Related Articles