കോട്ടയം: ജില്ലയിൽ നടന്ന ഒരു വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തിയ ഇടനില കാരനെ കമ്മീഷൻ പൈസ കൊടുക്കാതെ പറ്റിച്ച സംഭവത്തിൽ ഇടപെടലുമായി റിയൽ എസ്റ്റേറ്റ് കൺസ്ൾട്ടൻറ് അസോസിയേഷൻ. സെപ്റ്റംബർ മൂന്നിനു നടന്ന വസ്തു ഇടപാടിലാണ് ഇടനിലക്കാരനെ കബളിപ്പിക്കാൻ നീക്കം നടന്നത്. കച്ചവടത്തിൽ ഇടനിലക്കാരനായി സണ്ണി എം പൊങ്ങൻതാനമാണ് നിന്നിരുന്നത്. എന്നാൽ ഇദ്ദേഹത്തെ അറിയിക്കാതെ കൂടെ ഉള്ളവർ സ്ഥല കച്ചവടം നടത്തുകയും അദ്ദേഹത്തിന്റെ കമ്മീഷൻ തുകയായ ഒരു ലക്ഷം രൂപ കൊടുക്കാതെ പറ്റിക്കുകയും ആയിരുന്നു.
ഇതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ഇയാൾക്ക് പൈസ കൊടുക്കാൻ മറ്റുള്ളവർ വിസമ്മതിക്കുകയും ആയിരുന്നു. തുടർന്ന് റിയൽ എസ്റ്റേറ്റ് കൺസ്ൾട്ടൻറ് അസോസിയേഷൻ (കെ.ഇ.ആർ.ഇ.സി.എ) നു പരാതി നൽകി. തുടർന്നു ജില്ലാ കമ്മറ്റി വിഷയത്തിൽ ഇടപെട്ടു. തുടർന്നു ഇതുമായി ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തുകയും അവർ തെറ്റ് സമ്മതിച്ചു കൊടുക്കാനുള്ള തുക കൈമാറുകയും ആയിരുന്നു. ഇത്തരം പറ്റിക്കൽ സംഭവങ്ങൾ ഒറ്റപ്പെട്ടവ അല്ലെന്നും ഇത്തരത്തിൽ ഒരുപാട് കംപ്ലയിന്റ് സംഘടനയ്ക്ക് കിട്ടുന്നുണ്ട് എന്നും ഇങ്ങനെയുള്ള സംഭവങ്ങളിൽ സംഘടന ശക്തമായി ഇടപെടും എന്നും പ്രസിഡന്റ് അരുൺ ബോസ് അറിയിച്ചു.