കറുകച്ചാല്‍: സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയുടെ ആഭിമുഖ്യത്തില്‍ കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ഹോസ്പിറ്റലിന്റെയും കറുകച്ചാല്‍ ചൈതന്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ 15ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒമ്പതിന് പള്ളിയങ്കണത്തില്‍ ആരംഭിക്കുന്ന ക്യാമ്പ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബിബിന്‍സ് മാത്യൂസ് ഓമനാലില്‍ അധ്യക്ഷത വഹിക്കും. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്ക്, ഗൈനക്കോളജി, യൂറോളജി, ഇഎന്‍ടി, നേത്ര വിഭാഗങ്ങളില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. 6238022475
Advertisements
