വീണ്ടും കേബിൾ അപകടം ; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി റോഡിൽ വീണ് ദാരുണാന്ത്യം

കരുനാഗപ്പള്ളി :ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു.കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. ദേശീയ പാത 66ൽ ഇടശ്ശേരി ജംക്ഷനിലാണ് സംഭവം.

Advertisements

എരുവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ബന്ധുവീട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടറോഡിൽ നിന്നു ദേശീയപാതയിലേക്കു കയറുമ്പോൾ റോഡരികിലെ പഴയ ടെലിഫോൺ കേബിൾ കഴുത്തിൽ കുരുങ്ങി ഉഷ സ്കൂട്ടറിൽ നിന്നു താഴെവീണു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല

Hot Topics

Related Articles