കാരുണ്യ ലോട്ടറിയിലും പിതാവിന്റെ കരസ്പർശം : പുതുപ്പള്ളിയിൽ പ്രചാരണ രംഗത്ത് സജീവമായി ചാണ്ടി ഉമ്മൻ 

കോട്ടയം : ജഗതമ്മചേച്ചി രാവിലെ ലോട്ടറി വിൽപ്പനക്ക് ഇറങ്ങിയപ്പോഴാണ് ഇഞ്ചക്കാട്ട് കുന്നേലിലേക്ക് വീട് കയറി വോട്ട് അഭ്യർത്ഥിക്കാൻ ചാണ്ടി ഉമ്മൻ എത്തിയത്.പിന്നെ  ചേച്ചി സ്ഥാനാർത്ഥിക്ക് കൂടെ കൂടി. ചേച്ചിയുടെ കയ്യിൽ ലോട്ടറി കണ്ടതോടെ ചാണ്ടി കൂടെ ഉള്ളവരുടെ കയ്യിൽ നിന്നും  പൈസ വാങ്ങി രണ്ട് ലോട്ടറി ചോദിച്ചു. ഓണ ബംബർ കയ്യിലുണ്ടായിരുന്നെങ്കിലും ചേച്ചി ചാണ്ടിക്ക് രണ്ട് കാരുണ്യാ ലോട്ടറിയാണ് നൽകിയത്. . കാരുണ്യ ലോട്ടറി കണ്ടതോടെ ചാണ്ടിയുടെ കമൻ്റും വന്നു ലോട്ടറി അപ്പയുടെ കരുതലായ കാരുണ്യയാണട്ടോ. ലോട്ടറി മടക്കി പോക്കറ്റിൽ വച്ച് പിന്നെ രണ്ടു പേരും കൂടെ വോട്ടുപിടിക്കാൻ തുടങ്ങി.

Advertisements

ജഗതമ്മചേച്ചിക്ക് വെറുമൊരു വോട്ടുപിടുത്തം മാത്രമല്ലായിരുന്നു കൂടെ നടപ്പ്. സാറിനോടുള്ള കടമ നിർവഹിക്കൽ കൂടിയായിരുന്നു വോട്ടുപിടുത്തം. വർഷങ്ങൾക്ക് മുമ്പ് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ ഉപേക്ഷിച്ച് ദുരിതത്തിലായ ചേച്ചിക്ക് ജീവിത വഴികാട്ടിയായത് ഉമ്മൻ ചാണ്ടി സാറായിരുന്നു. ആദ്യമായി  വില്പനയ്ക്ക് ലോട്ടറി വാങ്ങാൻ അയ്യായിരം രൂപ നൽകി സഹായിച്ചത് ഉമ്മൻ ചാണ്ടി ആണന്ന് പറഞ്ഞതും ചേച്ചിയുടെ കണ്ണ് നിറഞ്ഞു. ആ ഓർമ്മയുടെ  സ്നേഹമാണ് ചേച്ചി ഇന്ന് ചാണ്ടിക്ക് നൽകിയത്.  വയസ്സ് എഴുപത് പിന്നിട്ടെങ്കിലും   കുത്തനെ കയറ്റവും ഇറക്കവുമുള്ള വഴികളിൽ ചുറുചുറുക്കോടെ ജഗതമ്മചേച്ചിയും ഇഞ്ചിക്കാട് കുന്ന് വിടുന്നത് വരെ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.

ഇഞ്ചിക്കാട്ട് കുന്നേൽ ആശാരി കുന്ന് ഭാഗത്ത് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയ ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ മോഹൻ ചേട്ടൻ നിന്നത് കയ്യിൽ ഒരു തുമ്പച്ചെടിയുമായാണ്. തിരുവോണത്തിൻ്റെ വരവറിയിച്ച് അത്തം എത്തുന്നതിൻ്റെ സന്തോഷം പങ്ക് വച്ചാണ് മോഹൻ ചേട്ടൻ ഒരു തുമ്പച്ചെടിയുമായി നിന്നത്. കയ്യിൽ തുമ്പയുമായി നിന്ന ചേട്ടനെ കണ്ടപ്പോൾ കൂടെയുള്ളവർക്കും ഒരു കൗതുകമായിരുന്നു. ഇത്തവണ ഓണാഘോഷങ്ങൾ ഒന്നും ഇല്ലങ്കിലും  ചേട്ടൻ നൽകിയ സന്തോഷത്തിൻ്റെ തുമ്പച്ചെടി ഏറെ സ്നേഹത്തോടെ സ്വീകരിച്ച് ഓണാ ശംസകൾ നേരാൻ ചാണ്ടി ഉമ്മൻ മറന്നില്ല.

വീടുകയറി സജി ഐസക്കിൻ്റെ വീട്ടിൽ എത്തിയപ്പോൾ അഭ്യർത്ഥിക്കാതെ തന്നെ ചാണ്ടി ഉമ്മന് ചേട്ടൻ വോട്ടു ചെയ്യുമെന്ന ഉറപ്പ് നൽകി. സുഖമില്ലാതായപ്പോൾ ഉമ്മൻ ചാണ്ടി നൽകിയ സഹായങ്ങളും റേഷൻ കാർഡ് ഇല്ലാതെ ബുദ്ധിമുട്ടിയ തനിക്ക് ഒരു ഫോൺ കോളിൽ റേഷൻ കാർഡ് തരപ്പെടുത്തി നൽകില്ല കഥയും സജി ചേട്ടൻ ഓർത്ത് എടുത്ത് പറഞ്ഞു. ഒരു മാർക്സിസ്റ്റ് കാരനാണങ്കിലും വോട്ട് ചാണ്ടിക്കേനൽകൂ എന്ന് പറഞ്ഞാണ് മടക്കിയത്.

ഓരോ വീടുകൾ കയറുമ്പോഴും ചാണ്ടിയോട്  ഉമ്മൻ ചാണ്ടി നൽകിയ സഹായത്തിൻ്റെ  ഓരോ കഥകൾ പറയാനുണ്ടായിരുന്നു നാട്ടുകാർക്ക് . ആശാരി കുന്നിൻ പിതാവിനൊപ്പം കയ്യിൽ പൂക്കളുമായി ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ കുഞ്ഞ് അഭിനവ് നിന്നപ്പോൾ പിതാവ് ബോട്ടിൽ ആർട്ട് ചെയ്ത ഉമ്മൻ ചാണ്ടിയുടെ ചിത്രം നൽകിയാണ് സ്വീകരിച്ചത്.

ശേഷം ചാണ്ടി ഉമ്മൻ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബർ സ്ഥിതിചെയ്യുന്ന പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ   ഡോ.യൂഹാനോൻ മാർ ദിയസ്കോറസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ഏഴ് പുരോഹിതന്മാരുടെ കോർ എപ്പിസ്കോപ സ്ഥാനരോഹന ചടങ്ങിൽ പങ്കെടുത്തു. ശേഷം ജില്ലക്ക് പുറത്തുള്ള പ്രധാന വ്യക്തികളെ സന്ദർശിക്കാൻ പോയി. 

രാത്രിയിൽ വിവിധ മണ്ഡലങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.

Hot Topics

Related Articles