കോട്ടയം: ഭാരത ജനതയും നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന ലോക രാഷ്ട്രങ്ങളയും ഏറെ ദുഖകരമായ വാർത്തയായിരുന്നു കാശ്മീരിൽ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചത് ഡോ. അംബേദ്ക്കറുടെ നിലപാടുകളും നിർദേശങ്ങളും നിഷേധിച്ചതിൻ്റെ പരിണിതഫലമാണെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഭാരതരത്ന ഡോ. ബി.ആർ. അംബേദ്ക്കർ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ബി ജെ പി ജില്ലാ കമ്മറ്റി കോട്ടയത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്ക്കർ പാർലമെൻ്റിൽ എത്തെരുതെന്നും അദ്ദേഹത്തിൻ്റെ സമരണ പ്പോലും നിലനിൽക്കരുതെന്ന വാശിയിലാണ് കോൺഗ്രസ് അന്നും ഇന്നും സ്വീകരിക്കുന്ന നിലപാട്.
കോൺസിൻ്റെ ഈ നിലപാടിനെ പിന്തുണയുമായി കമ്മ്യൂണിസ്റ്റ് കളും രംഗത്തിനിൽക്കുകയാ ണ്. നമ്മൾ ഏറെ ജാഗ്രത യോടെ കാണേണ്ടത് കാശ്മീരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ രാജ്യം എടുത്ത ശക്തമായ നടപടിക ളെ എതിർക്കുന്ന രാഷ്ട്രീയ- മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാകണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി വിഷയാവതരണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥന സമിതി അംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, കെ ഗുപ്തൻ, ജില്ല ജനറൽ സെക്രട്ടറിമാരായ എസ് രതീഷ്, ലാൽ കൃഷ്ണ, ജില്ലാ വൈസ് പ്രസിഡൻ്റ് സിന്ധു കോതശ്ശേരി തുടങ്ങിയവർ സംസാരിച്ചു.