കോട്ടയം : കാശ്മീരിലെ പെൽഗാമിൽ ഉണ്ടായ മലയാളികൾ ഉൾപ്പെടെ 27 പേരുടെ ജീവൻ പൊലിഞ്ഞത് അങ്ങേയറ്റ അപലപനീയമാണെന്ന് എൻ വൈ സി എസ് ജില്ലാ പ്രസിഡൻ്റ് പി എസ് ദീപു പറഞ്ഞു. ഒന്നും ശാശ്വതമായ നിലനിൽക്കാത്ത ഭൂമിയിൽ ലോകത്തിനു തന്നെ സമാധാനവും ശാന്തിയും അഹിംസയും നിലനിർത്തുവാൻ തയ്യാറായി നിൽക്കുന്ന അഖണ്ഡ ഭാരത ഭൂമിയിൽ ഈ രാജ്യത്തിൻറെ പൗരന്മാർക്ക് നേരെ ഉണ്ടായിട്ടുള്ള കൊലപാതക ഭീകരാക്രമണം അങ്ങേയറ്റം മ്രെകിയമണ് .ഭാരതഭൂമിയുടെ മണ്ണിൽ ചോര തീർത്ത ഭീകരര്‍ ആരായാലും സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന ഇവിടുത്തെ ലക്ഷോപലക്ഷം സഹോദരങ്ങൾ സഹിക്കുകയില്ല. യുദ്ധത്തിൻറെ ഭാഷയാണ് നിങ്ങൾക്ക് മനസ്സിലാകുന്നതെങ്കിൽ ഭീകരവാദികളെ നിങ്ങളുടെ ഉന്മൂലമായ നാശം തുടങ്ങി കഴിഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾ ഈ ലോകത്ത് നിന്ന് തന്നെ ഉന്മൂലം ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഈ രാജ്യത്തിൻറെ ഒരു പൗരൻ എന്ന നിലയിൽ പ്രതിജ്ഞാ ബന്ധം ആണ്. സാഹോദര്യവും മതസൗഹാർദ്ദവും തകർക്കുവാൻ ഭീകരവാദികൾ നടത്തുന്ന പ്രവർത്തനങ്ങൾ ഈ രാജ്യത്തെ പൗരന്മാർ തിരിച്ചറിയുന്നുണ്ട്. അത് കാത്തുസൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധവും പ്രാപ്തിയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ എന്ന മഹാ രാജ്യം .ഭീകരവാദികളെ നിങ്ങൾ ഒരുങ്ങിയിരുന്നു കൊള്ളുക. നിങ്ങളുടെ ഉന്മൂലന നാശനം ആരംഭിച്ചു കഴിഞ്ഞു
കാശ്മീരിലെ തീവ്രവാദി ആക്രമണം : അങ്ങേയറ്റം അപലപനീയം: എൻ വൈ സി എസ് ജില്ലാ പ്രസിഡൻ്റ് പി എസ് ദീപു
