ന്യൂസ് ഡെസ്ക് : വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. വീഡിയോ പ്രസ്താവനയിലൂടെ കേറ്റ് തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്.ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദം സ്ഥിരികരിച്ചതെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സയുടെ പ്രാഥമിക പുരോഗമിക്കുന്നതായും കേറ്റ് വിശദമാക്കി. പിന്തുണ സന്ദേശങ്ങൾക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് രോഗാവസ്ഥയേക്കുറിച്ച് തുറന്ന് സംസാരിച്ചത്.
ക്രിസ്തുമസിന് ശേഷം കേറ്റിനെ പൊതുവിടങ്ങളിൽ കാണാതിരുന്നത് വലിയ രീതിയൽ ചർച്ചയായിരുന്നു.ഇതിനിടയൽ മദേഴ്സ് ഡേയ്ക്ക് കെന്നിംഗ്‍സ്റ്റണ്‍ കൊട്ടാരം പുറത്ത് വിട്ട ചിത്രത്തിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രമുഖ ഫോട്ടോ ഏജൻസികൾ ചിത്രം പിൻവലിച്ചത് വലിയ രീതിയിൽ അഭ്യൂഹങ്ങൾക്കും വഴി തെളിച്ചിരുന്നു. ഇതിനിടയിലാണ് കേറ്റ് തന്നെ രോഗവിവരങ്ങൾ വിശദമാക്കി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദമാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികൾ ഫെബ്രുവരിയിൽ ആരംഭിച്ചതായും കേറ്റ് വിശദമാക്കി. കാൻസർ രോഗികളായ ആരും തന്നെ നിങ്ങൾ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് പറഞ്ഞു.
നേരത്തെ ഫെബ്രുവരിയിൽ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചിരുന്നു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്.