“കാതലിക്കാ നേരമില്ലൈ…” ജയം രവി – നിത്യാ മേനോൻ ചിത്രം പ്രഖ്യാപിച്ചു

ജയം രവിയും നിത്യാ മേനോനും പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കാതലിക്കാ നേരമില്ലൈ എന്നാണ് ചിത്രത്തിന്റെ പേര്. കിരുത്തിഗ ഉദനിധിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്‍മി രാമകൃഷ്‍ണനും പ്രധാന വേഷത്തിലുണ്ടാകും.

ലാലും വിനോദിനിയും വിനയ് റായ്‍യും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ഗായകൻ മനോയും വേറിട്ട കഥാപാത്രമാകുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗാവമികാണ്. കോസ്റ്റ്യൂം ഡിസൈനര്‍ കവിത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയം രവി നായകനാകുന്ന പുതിയ ചിത്രമായി സൈറണാണ് ഇനി റിലിസ് ചെയ്യാനാകുള്ളത്. കീര്‍ത്തി സുരേഷാണ് ജയം രവി ചിത്രത്തില്‍ സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. അനുപമ പരമേശ്വരനും നായികായി എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സെല്‍വകുമാര്‍ എസ്‍ കെയാണ് ഛായാഗ്രാഹണം.

Hot Topics

Related Articles